സിബിഐയും മറിയുമോ? ടൈറ്റാനിയം അഴിമതി : സിബിഐ സമർപ്പിച്ച എഫ് .ഐ. ആറിനെതിരെ കേസിലെ പരാതിക്കാരൻ

സിബിഐയും മറിയുമോ? ടൈറ്റാനിയം അഴിമതി : സിബിഐ സമർപ്പിച്ച എഫ് .ഐ. ആറിനെതിരെ കേസിലെ പരാതിക്കാരൻ
Mar 12, 2024 09:36 PM | By PointViews Editr

 കണ്ണൂർ : ടൈറ്റാനിയം അഴിമതിയുടെ കാര്യത്തിൽ മോദി ജി നൽകുന്ന ഗാരന്റി എന്തെന്ന് നേതാക്കന്മാർ വ്യക്തമാക്കണം എന്നാവശ്യപ്പെട്ടും പരാതിക്കാരൻ സെബാസ്റ്റ്യൻ ജോർജ് രംഗത്തുവന്നു 3൦൦ കോടിയുടെ നഷ്ടം വരുത്തിയ , 1600 പേർക്ക് തൊഴിൽ നൽകിയിരുന്ന , അര നൂറ്റാണ്ടു കാലം ലാഭത്തിൽ പ്രവർത്തിച്ചിരുന്ന ട്രാവൻകൂർ ടൈറ്റാനിയം എന്ന പൊതു മേഖലാ സ്ഥാപനത്തെ തകർത്ത അഴിമതി കേസിൽ ഈ വര്ഷം ജനുവരിയിൽ . തിരുവനതപുരം സി .ബി. ഐ കോടതിയിൽ എഫ് .ഐ. ആർ സമർപ്പിക്കുകയുണ്ടായി . 13 വർഷം കേസ് അന്വേഷിച്ച കേരള വിജിലൻസ് കോടികളുടെ അഴിമതിയും , പൊതുമുതൽ നഷ്ടവും ശരി വെച്ചു.എന്നാൽ ആരെയും അറസ്റ്റ് ചെയ്യാതെ , കുറ്റപത്രം കോടതിയിൽ സമർപ്പിക്കാതെ 2019 സെപ്റ്റംബറിൽ കേരള സർക്കാർ കേസ് സി .ബി. ഐ ക്കു കൈമാറി . അന്വേഷണം ഏറ്റെടുക്കാൻ സി .ബി. ഐ വിസമ്മതിച്ചു . തുടർന്ന് ഹൈക്കോടതി 2023 നവംബറിൽ 6 മാസത്തിനകം അന്വേഷണം പൂർത്തീകരിക്കുവാൻ സി .ബി. ഐ ക്കു നിർദ്ദേശം നൽകി .  എന്നാൽ ഈ കേസിലെ യഥാർത്ഥ പരാതിക്കാരനായ തന്നെ ബന്ധപ്പെടാതെ , താൻ വിജിലൻസിന് മുൻപിലും , സി ബി ഐ ക്കു മുൻപിലും സമർപ്പിച്ചിട്ടുള്ള രേഖകൾ ഒന്നും പരിശോധിക്കാതെ , യഥാർത്ഥ വസ്തുതകൾ മറച്ചു വെച്ചുകൊണ്ട് അഴിമതിക്കാരെ രക്ഷിക്കുവാൻ കേരള വിജിലൻസ് 2015 ൽ കോടതിയിൽ സമർപ്പിച്ച എഫ്. ഐ. ആർ അതേപടി പകർത്തി കോടതിയിൽ നൽകുക മാത്രമാണ് സി .ബി .ഐ ചെയ്തിട്ടുള്ളത് എന്നാണ് സെബാസ്റ്റ്യൻ ജോർജിൻ്റെ ആരോപണം.

സെബാസ്റ്റ്യൻ ജോർജിൻ്റെ വിശദീകരണം ചുവടെ.

മുഖ്യമന്ത്രി വി എസ് അച്യുതാന്ദന് 6.6.2006 ൽ ഞാൻ നൽകിയ പരാതിയിൽ ആണ് 6.10.2006 ൽ സർക്കാർ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ് ഇട്ടത്.(VE/30/06/SIU-1) കേസിലെ യഥാർത്ഥ പരാതിക്കാരൻ ഞാൻ ആണെന്ന് വിജിലൻസിന്റെ അന്വേഷണ റിപ്പോർട്ടിലും , തിരുവനന്തപുരം വിജിലൻസ് കോടതിയുടെ 28.8.2014 ലെ ഉത്തരവിലും(CMP 845/06) , ഹൈക്കോടതിയുടെ 14.11.2023 ലെ ഉത്തരവിലും (WP ( C) 20903/2020) വ്യക്തമായി പരാമർശിച്ചിട്ടുണ്ട് . പദ്ധതിക്കെതിരെ ഞാൻ ഉന്നയിച്ച ആരോപണങ്ങൾ എന്തെന്നോ , വിജിലൻസിന് മുൻപാകെ ഞാൻ സമർപ്പിച്ചിട്ടുള്ള രേഖകൾ എന്തെന്നോ ,ഇതുമായി ബന്ധപ്പെട്ടു ലോകായുക്തയിലും , ഹൈക്കോടതിയിലും 2000 നവംബർ മുതൽ ഞാൻ നടത്തിയിട്ടുള്ള പോരാട്ടങ്ങൾ എന്തെന്നോ , വിജിലൻസിന്റെ 2013 മാർച്ചിലെ അന്വേഷണ റിപ്പോർട്ടിനെതിരെ ഞാൻ കോടതിയിൽ നൽകിയ കൌണ്ടർ എന്തെന്നോ വിജിലൻസ് കോടതിയുടെ 28.8.2014 ലെ ഉത്തരവിലോ , ഹൈക്കോടതിയുടെ 14.11.2023 ലെ ഉത്തരവിലോ , വിജിലൻസും , സി ബി ഐ യും സമർപ്പിച്ചിട്ടുള്ള എഫ് ഐ ആറിലോ പരാമർശിക്കുന്നില്ല .

യൂണിയൻ ബാങ്കിന്റെ കഴക്കൂട്ടം ശാഖ വഴി വിദേശ കമ്പനിക്കു ടൈറ്റാനിയം കമ്പനി നൽകിയിട്ടുള്ള കോടികളുടെ വിവരങ്ങളും , ഇറക്കുമതിയുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും എന്റെ കൈവശം ഉണ്ട് . വിജിലൻസിനും , സി ബി ഐ ക്കും ഞാൻ കൈമാറിയിട്ടുള്ളതുമാണ് . എന്നാൽ ഈ രേഖകൾ കണ്ടെത്താൻ കഴിഞ്ഞില്ല എന്നാണു വിജിലൻസിന്റെ എഫ് ഐ ആറിൽ ഉള്ളത് . 20 വർഷം ആയ സ്ഥിതിക്ക് ഇത് ഇനിയും കണ്ടെത്താൻ ബുദ്ധിമുട്ടാണെന്ന് സി ബി ഐ ഹൈക്കോടതിയിൽ നൽകിയിട്ടുള്ള പ്രസ്‌താവനയിലും പറയുന്നു . കുറ്റക്കാർ മരണം അടയുന്നതുവരെ കേസ് നീട്ടിക്കൊണ്ടു പോകുക എന്ന തന്ത്രം ആണ് വിജിലൻസും , സി ബി ഐ യും സ്വീകരിച്ചിട്ടുള്ളത്. സി ബി ഐ ഇപ്പോൾ നൽകിയിട്ടുള്ള എഫ് ഐ ആറിൽ ഉള്ള 5 ഉദ്യോഗസ്ഥരിൽ 3 പേര് ഇപ്പോൾ ജീവിച്ചിരിപ്പില്ല . ഒരാൾക്ക് ഈ അഴിമതിയുമായി ബന്ധമില്ല .അന്വേഷണം ഏറ്റെടുക്കാൻ സി ബി ഐ വിസമ്മതിച്ച സാഹചര്യത്തിൽ അന്വേഷണം ത്വരിതപ്പെടുത്താൻ അഭ്യർത്ഥിച്ചുകൊണ്ട് കേന്ദ്ര വിജിലൻസ് കമ്മീഷനും , സി ബി ഐ ഡയറക്ടർക്കും 6.1.2001 ൽ ഞാൻ കത്തയച്ചിരുന്നു . ഇതുമായി ബന്ധപ്പെട്ട പ്രധാന വസ്തുതകളും , രേഖകളും കൂടെ അയച്ചുകൊടുത്തിരുന്നു .

കേന്ദ്ര വിജിലൻസ് കമ്മീഷൻ എന്റെ കത്ത് അനന്തര നടപടിക്കായി സി ബി ഐ ക്കു കൈമാറിയിരുന്നു എന്നാണു കഴിഞ്ഞ ദിവസം ലഭിച്ച കത്തിൽ വ്യക്തമാക്കിയിട്ടുള്ളത് . യാതൊരു വിധ നടപടിയും സി ബി ഐ സ്വീകരിച്ചില്ല . തുടർന്ന് 235 അനുബന്ധ രേഖകൾ സഹിതം 1650 പേജ് വരുന്ന, ടൈറ്റാനിയം അഴിമതിയുടെ 20 വർഷത്തെ ചരിത്രം അടങ്ങുന്ന സമഗ്രമായ അന്വേഷണ റിപ്പോർട്ട് 2021 ഓഗസ്റ്റിൽ സി .ബി .ഐ ക്കു ഞാൻ അയച്ചുകൊടുത്തിരുന്നു . ഇതൊന്നും പരിശോധിക്കാൻ മിനക്കെടാതെ , അഴിമതിക്കാരെ സംരക്ഷിക്കുവാൻ വേണ്ട നിലപാടാണ് സി ബി ഐ ഇപ്പോൾ സ്വീകരിച്ചിട്ടുള്ളത് . വിജിലൻസും , സി ബി ഐ ഉം , കോടതികളും മറച്ചുവെക്കുന്ന വസ്തുതകൾ :

1.     1951 ൽ ഉൽപ്പാദനം ആരംഭിച്ച ടി. ടി. പി യിൽ നിന്നുമുള്ള മലിനീകരണം മൂലം ആരെങ്കിലും മരിച്ചതായിട്ടോ , ആർക്കെങ്കിലും മാരകമായ എന്തെങ്കിലും രോഗം ബാധിച്ചതോ ആയിട്ടുള്ള രേഖകൾ ഒന്നും ആരും കോടതിയിൽ ഹാജരാക്കിയിട്ടില്ല . ട്രാവൻകൂർ ടൈറ്റാനിയത്തിലെ മലിനീകരണ പ്രശ്നം പരിഹരിക്കുവാൻ ആസിഡ് റിക്കവറി പ്ലാന്റും , കോപ്പരാസ് റിക്കവറി പ്ലാന്റും , ന്യൂട്രലൈസേഷൻ പ്ലാന്റും സ്ഥാപിക്കുവാൻ കമ്പനിയോട് ആരും ആവശ്യപ്പെട്ടിരുന്നില്ല .ഇത് നടപ്പിലാക്കിയില്ലെങ്കിൽ കമ്പനി പൂട്ടും എന്നും ആരും പറഞ്ഞിട്ടില്ല. 15.2.1999 ൽ മലിനീകരണ നിയന്ത്രണ ബോർഡ് കമ്പനിക്ക് നൽകിയ കാരണം കാണിക്കൽ നോട്ടീസ് സബ് മറൈൻ പൈപ്പ്‌ലൈൻ പദ്ധതി നടപ്പിലാക്കാത്തതിന്റെ പേരിൽ ആയിരുന്നു . 18. 5.2017 ൽ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് നൽകിയ അടച്ചു പൂട്ടൽ നോട്ടീസിലും ആസിഡ് റിക്കവറി പ്ലാന്റ് , കൊപ്പറാസ്‌ റിക്കവറി പ്ലാന്റ് , ന്യൂട്രലൈസേഷൻ പ്ലാന്റ് എന്നിവയെക്കുറിച്ചു പരാമർശമില്ല .

2.       ടൈറ്റാനിയം അഴിമതിക്ക് വഴി തെളിച്ചത് 2000 ഒക്ടോബറിൽ നടന്ന നാട്ടുകാരുടെ സമരവും , നവംബർ 14 നു ഉണ്ടായ ലോക്ക് ഔട്ടും. കോടികളുടെ അഴിമതിക്ക് വേണ്ടി പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ അറിവില്ലായ്മയെ ചിലർ ചൂഷണം ചെയ്യുകയായിരുന്നു . 2000 നവംബർ 16 നു ലോകായുക്തയിൽ കേസ് കൊടുത്തു കമ്പനി തുറപ്പിക്കുവാൻ എനിക്കു സാധിച്ചു .( Complaint no 544/2000) ഞാൻ ഈ കേസിൽ വന്നു പെട്ടത് അങ്ങിനെ ആണ്.

3.     അപ്രായോഗികമായ മലിനീകരണ നിവാരണ പദ്ധതി കമ്പനിയുടെ തലയിൽ വരുവാൻ ഇടയാക്കിയത് ലോകായുക്തിന്റെ 15.3.2001 ലെ വിധി അട്ടിമറിച്ച ഹൈക്കോടതി നടപടി ആണ് .( order dt 23.3.2001 in OP 1472/2001) ലോകായുക്‌തിലെ പരാതിക്കാരനായ എന്റെ വാദം കേൾക്കാതെയാണ് ചീഫ് ജസ്റ്റിസ് കെ .കെ .ഉഷയും , ജസ്റ്റിസ് കുര്യൻ ജോസഫും അടങ്ങുന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കേസ് അട്ടിമറിച്ചത് . നീതിയുടെ പരാജയം ( failure of justice ) ഉണ്ടെങ്കിൽ മാത്രമേ കീഴ്‌ക്കോടതിയുടെ ഇടക്കാല ഉത്തരവിൽ മേൽക്കോടതി ഇടപെടുവാൻ പാടുള്ളു എന്ന സാമാന്യ മര്യാദ ലംഘിക്കപ്പെട്ടു.

4.      2003 ൽ ഹൈക്കോടതിയിൽ വന്ന കള്ള കേസ് ആണ് ടൈറ്റാനിയം അഴിമതിക്ക് തിരി കൊളുത്തിയത് .( OP 10038/2003) പാലാരിവട്ടംകാരൻ സി കെ ജയറാമിന്റെ പേരിൽ നൽകിയ കള്ളക്കേസിന്റെ പിന്നിലെ ബുദ്ധി ഒരു മുൻ ജഡ്ജി.

5.    ടൈറ്റാനിയം അഴിമതി തടയുന്നതിൽ വിജിലൻസ് വകുപ്പും , സി ബി ഐ യും ,വിജിലൻസ് കോടതിയും , ഹൈക്കോടതിയും ദയനീയമായി പരാജയപ്പെട്ടു . 2003 ൽ എന്റെ എതിർപ്പിനെ അവഗണിച്ചുകൊണ്ട് പദ്ധതിക്ക് അനുവാദം നൽകിയതും , 6 വർഷം അഴിമതിക്ക് മേൽനോട്ടം വഹിച്ചതും കേരള ഹൈക്കോടതി .

6.   ടൈറ്റാനിയത്തിലെ അപ്രായോഗികമായ മലിനീകരണ നിവാരണ പദ്ധതികൾ ചോദ്യം ചെയ്തു കൊണ്ടും , അഴിമതിയും , പൊതുമുതൽ നഷ്ടവും തടയുവാൻ നടപടി ആവശ്യപ്പെട്ടുകൊണ്ടും 2001 മുതൽ 2009 വരെ കേരള ഹൈക്കോടതിയിൽ ഞാൻ ഫയൽ ചെയ്തത് 7 സത്യവാങ്മൂലങ്ങൾ (OP 1472/2001, OP 10738/2001) ഞാൻ ഉന്നയിച്ച കാര്യങ്ങൾക്കു മറുപടി ഫയൽ ചെയ്യുവാൻ കമ്പനിയോ, സർക്കാരോ , മലിനീകരണ നിയന്ത്രണ ബോർഡോ ഒരിക്കൽ പോലും തയ്യാറായില്ല . മറുപടി ഫയൽ ചെയ്യുവാൻ കോടതി ഒരിക്കൽ പോലും ആവശ്യപ്പെട്ടിട്ടും ഇല്ല 7. 19.5.2005 ൽ സർക്കാർ ഉത്തരവ് ഇറക്കിയെങ്കിലും 256 കോടിയുടെ ഒരു പദ്ധതിക്കും ടൈറ്റാനിയം കമ്പനി കരാർ നൽകിയിട്ടില്ല . മെക്കോൺ 256 കോടിയുടെ പദ്ധതിക്ക് കരാർ നൽകി എന്ന എഫ് ഐ ആർ ശുദ്ധ അസംബന്ധം. നായനാർ സർക്കാരിന്റെ കാലത്തു കൊണ്ടുവന്ന മൂന്നു മലിനീകരണ നിവാരണ പദ്ധതികൾ - ആസിഡ് റിക്കവറി പ്ലാന്റ് , കോപ്പരാസ് റിക്കവറി പ്ലാന്റ് , ന്യൂട്രലൈസേഷൻ പ്ലാന്റ് - ഇതിനു മാത്രമേ കമ്പനി കരാർ നൽകിയിട്ടുള്ളൂ . ഇത് നടപ്പിലാക്കുവാൻ ശ്രമിച്ചതുമൂലം ഉണ്ടായ തെറ്റായ നഷ്ടം 300 കോടി

8.    ടൈറ്റാനിയം അഴിമതിയുടെ ഇതുവരെയുള്ള നഷ്ടം എത്രയെന്നു കണ്ടെത്തുവാൻ വിജിലൻസിന് കഴിഞ്ഞില്ല . സി ബി ഐ ശ്രമിച്ചും ഇല്ല . യന്ത്ര സാമഗ്രികൾ ഇറക്കുമതി ചെയ്യുവാൻ യൂണിയൻ ബാങ്കിന്റെ കരമന ശാഖയിൽ നിന്നും കമ്പനി വായ്പയായി എടുത്ത 45 കോടി രൂപയ്ക്കു പലിശയായി നൽകിയത് 32 കോടി രൂപ . 9. 19.5.2005 ൽ വികസനവും , വൈവിധ്യവൽക്കരണവും ഉൾപ്പടെ 256 കോടിയുടെ പദ്ധതി അംഗീകരിച്ചുകൊണ്ട് സർക്കാർ ഉത്തരവ് ഇറക്കിയപ്പോൾ ഖജനാവിൽ നിന്നും പദ്ധതിക്ക് പൈസ ഒന്നും നൽകുകയില്ല എന്ന് വ്യക്തമാക്കിയിരുന്നു . എന്നാൽ അഴിമതിക്ക് വേണ്ടി 2008 മുതൽ ഖജനാവിൽ നിന്നും വായ്പയായി നൽകിയത് 48 കോടിയോളം . മറ്റൊരു 12 കോടി ഓഹരിയായി നൽകി . എല്ലാം അഴിമതിക്ക് വേണ്ടി പാഴാക്കി . മുതലും പലിശയുമായി കമ്പനി തിരിച്ചടയ്‌ക്കേണ്ടത് 85 കോടി രൂപ . കസ്റ്റംസ് ഡ്യൂട്ടിയും , പലിശയും , പിഴയുമായി കേന്ദ്ര സർക്കാരിൽ അടയ്‌ക്കേണ്ടത് 100 കോടിയോളം രൂപ . യന്ത്ര സാമഗ്രികൾ ഇറക്കുമതി ചെയ്ത ശേഷം ഉപേക്ഷിച്ച പദ്ധതിയുടെ നഷ്ടം 200 കോടിയോളം രൂപ . ഇതേക്കുറിച്ചു വിജിലൻസും, സി ബി ഐ യും ,കോടതികളും മൗനം പാലിക്കുന്നു . 10. 19.5. 2005 ൽ ലോകായുക്തയിൽ നിന്നും സ്റ്റേ വാങ്ങി അപ്രായോഗികമായ മലിനീകരണ നിവാരണ പദ്ധതി ടൈറ്റാനിയം കമ്പനിയുടെ തലയിൽ നിന്നും ഞാൻ ഒഴിവാക്കി കൊടുത്തതാണ് . എന്നാൽ ആ വിധി അട്ടിമറിക്കപ്പെട്ടു . എന്നെ വ്യക്തിപരമായി ആക്ഷേപിക്കുകയാണ് ടൈറ്റാനിയം എം ഡി ചെയ്തത് . പിന്നീട് 3.3.2003 ൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടു മുഖ്യമന്ത്രി ആയിരുന്ന ശ്രീ എ. കെ ആന്റണിക്ക് പരാതി നൽകി . യാതൊരു വിധ നടപടിയും ഉണ്ടായില്ല . വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടു ശ്രീ എ. കെ. ആന്റണിക്ക് 1.8.2004 ൽ വീണ്ടും പരാതി നൽകി. 26.8.2004 ൽ ത്വരിതാന്വേഷണത്തിനു ഉത്തരവ് നൽകിയെങ്കിലും മൂന്നാം പക്കം എ .കെ ആന്റണിയുടെ മുഖ്യമന്ത്രി കസേര തെറിച്ചു . യാതൊരു അന്വേഷണവും വിജിലൻസ് നടത്തിയില്ല . മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് നൽകിയ പരാതിയിൽ 6.10.2006 ൽ അന്വേഷണത്തിന് ഉത്തരവ് ഇട്ടുവെങ്കിലും അഴിമതിയും , പൊതുമുതൽ നഷ്ടവും തടയുവാൻ യാതൊരു നടപടിയും വിജിലൻസ് സ്വീകരിച്ചില്ല . പദ്ധതിക്ക് കരാർ നൽകിയത് 10.2.2006 ൽ . അഴിമതി നടന്ന ശേഷമല്ല ഞാൻ പരാതി നൽകിയത് . മാലിന്യ നിർമ്മാർജ്ജനത്തിന്റെ പേരിൽ കോടികൾ വിഴുങ്ങിയ കോട്ടും , സൂട്ടും ഖദറും ധരിച്ചവർ സമൂഹത്തിൽ മാന്യന്മാർ ആയി വിലസുന്നു . ജോലി ചെയ്തിരുന്ന പൊതുമേഖലാ സ്ഥാപനത്തെ ഒരു വൻ തകർച്ചയിൽ നിന്നും രക്ഷിക്കുവാനും, കോടികളുടെ അഴിമതിയും, പൊതുമുതൽ നഷ്ടവും തടയുവാനും കയ്യിൽ നിന്നും പൈസയും മുടക്കി കോടതിയെ സമീപിച്ച ഞാൻ 23 വർഷമായി നീതിക്കു വേണ്ടി അലയുന്നു . അഴിമതിക്കെതിരെ പോരാടുവാൻ മുൻപോട്ടു വരുന്ന പൗരന്മാർക്ക് സർക്കാരോ ,കോടതികളോ , വിജിലൻസോ, സി ബി ഐ യോ യാതൊരു വിധ സഹായവും നൽകുന്നില്ല . അവരെ ശത്രുക്കളെ പോലെ കാണുന്നു . 300 കോടിയുടെ നഷ്ടം വരുത്തിയ , സംസ്ഥാനത്തെ പ്രമുഖ പൊതുമേഖലാ സ്ഥാപനത്തെ തകർത്ത അഴിമതിയെക്കാൾ സീരിയസ് ഫ്രോഡ് ആണ് ഒന്നേ മുക്കാൽ കോടിയുടെ മാസപ്പടി എന്ന രീതിയിലാണ് കേന്ദ്ര ഏജൻസികൾ പ്രവർത്തിക്കുന്നത് . ഏതോ ഒരു പെണ്ണ് ഒരു നേതാവിന്റെ മുട്ട് തിരുമ്മി കൊടുത്ത കേസ് അന്വേഷിക്കാൻ സി ബി ഐ ക്കു വലിയ ശുഷ്‌കാന്തി ആയിരുന്നു . എന്നാൽ ടൈറ്റാനിയം അഴിമതി കേസ് അന്വേഷിക്കാൻ സി ബി ഐ ക്കു താൽപ്പര്യം ഇല്ല. 2006 ൽ വിജിലൻസ് കോടതിയിൽ പരാതി നൽകിയ ആളോ, അയാളുടെ വക്കീലോ ജീവിച്ചിരിപ്പില്ല . യഥാർത്ഥ പരാതിക്കാരൻ ആയ ഞാൻ ജീവിച്ചിരുപ്പുണ്ടെങ്കിലും പേരാവൂരിൽ വരുവാൻ സി ബി ഐ യും , ഇ.ഡി യും ഒന്നും തയ്യാറല്ല . പിന്നെ എങ്ങിനെ ആണ് കുറ്റക്കാരെ നിയമത്തിനു മുൻപിൽ കൊണ്ട് വരുക ? ഉന്നതരായ രാഷ്ട്രീയ നേതാക്കന്മാരും , ഉദ്യോഗസ്ഥന്മാരും ടൈറ്റാനിയം അഴിമതി കേസ് അട്ടിമറിക്കാൻ ഇടപെട്ടു എന്ന് വ്യക്തം . വിജിലൻസും , സി ബി ഐ യും നൽകിയിട്ടുള്ള എഫ് ഐ ആറിൽ ടൈറ്റാനിയം കമ്പനിയുടെ ഡയറക്ടർ ബോർഡിൽ ഉണ്ടായിരുന്ന ഐ .എ . എസ് കാരുടെയോ , മറ്റു വ്യക്തികളുടെയോ പേര് ഇല്ല എന്നത് ശ്രദ്ധേയം .

ഇത് അംഗീകരിക്കാൻ കഴിയുകയില്ല . സർക്കാർ ലക്ഷങ്ങൾ ശമ്പളം നൽകി ഉദ്യോഗസ്ഥന്മാരെ വെച്ചിരിക്കുന്നത് അഴിമതി തടയാനും , പൊതുമുതൽ സംരക്ഷിക്കുവാനും , കുറ്റക്കാരെ നിയമത്തിനു മുൻപിൽ കൊണ്ടുവരുവാനുമാണ് . അല്ലാതെ അഴിമതിക്ക് ഒത്താശ ചെയ്യുവാനും, അഴിമതിക്കാരെ സംരക്ഷിക്കുവാനുമല്ല . ‘Zero Tolerance to Corruption ‘എന്ന് പറഞ്ഞാൽ അഴിമതി എക്കാലവും സഹിക്കണം , കുറ്റക്കാരും , പരാതിക്കാരും മരണം അടയുന്നത് വരെ അന്വേഷണം നീട്ടികൊണ്ടു പോകണം എന്നല്ല .തിരുവനന്തപുരം സി ബി ഐ കോടതിയിൽ നൽകിയിട്ടുള്ള തെറ്റായ എഫ് ഐ ആർ റദ്ദു ചെയ്യണം എന്നും , യഥാർത്ഥ പരാതിക്കാരൻ ആയ ഞാൻ നൽകിയിട്ടുള്ള വസ്തുതകളുടെയും, തെളിവുകളുടെയും അടിസ്ഥാനത്തിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തു കേസ് അന്വേഷിച്ചു കുറ്റ പത്രം സമർപ്പിക്കണം എന്നതാണ് എന്റെ നിലപാട് . '


Will the CBI also know? Titanium scam: FI filed by CBI The complainant in the case against A

Related Stories
പറഞ്ഞതു കേട്ടല്ലോ?  മാതൃകയാകണം കേട്ടോ...

Nov 18, 2024 11:43 AM

പറഞ്ഞതു കേട്ടല്ലോ? മാതൃകയാകണം കേട്ടോ...

പറഞ്ഞതു കേട്ടല്ലോ? മാതൃകയാകണം...

Read More >>
അവിവാഹിതരും സംഘടിതരാകുന്നു.  കൊച്ചിയിൽ വൻ സംഗമം നടത്തി.

Nov 18, 2024 11:11 AM

അവിവാഹിതരും സംഘടിതരാകുന്നു. കൊച്ചിയിൽ വൻ സംഗമം നടത്തി.

അവിവാഹിതരും സംഘടിതരാകുന്നു. കൊച്ചിയിൽ വൻ സംഗമം...

Read More >>
ശബരിമലയിൽ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകൾ. അടിയന്തിര ചികിത്സാ സഹായത്തിന് വിളിക്കാം - 04735 203232.

Nov 18, 2024 10:26 AM

ശബരിമലയിൽ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകൾ. അടിയന്തിര ചികിത്സാ സഹായത്തിന് വിളിക്കാം - 04735 203232.

ശബരിമലയിൽ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകൾ,. അടിയന്തിര ചികിത്സാ സഹായത്തിന് വിളിക്കാം, - 04735...

Read More >>
ശബരിമലയിൽ പൊലീസ് സുരക്ഷ: സംസ്ഥാന പൊലീസ് മേധാവി പരിശോധന നടത്തി.

Nov 17, 2024 10:21 PM

ശബരിമലയിൽ പൊലീസ് സുരക്ഷ: സംസ്ഥാന പൊലീസ് മേധാവി പരിശോധന നടത്തി.

ശബരിമലയിൽ പൊലീസ് സുരക്ഷ: സംസ്ഥാന പൊലീസ് മേധാവി പരിശോധന...

Read More >>
പൊലീസ് കായിക മേള; പേരാവൂർ സബ് ഡിവിഷന് അനുമോദനം.

Nov 17, 2024 08:22 PM

പൊലീസ് കായിക മേള; പേരാവൂർ സബ് ഡിവിഷന് അനുമോദനം.

പൊലീസ് കായിക മേള; പേരാവൂർ സബ് ഡിവിഷന്...

Read More >>
ഇനി ടിയാരി ഇല്ല! ? !

Nov 17, 2024 05:23 PM

ഇനി ടിയാരി ഇല്ല! ? !

ഇനി ടിയാരി ഇല്ല! ?...

Read More >>
Top Stories